പുല്‍വാമയില്‍ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം;റോഡില്‍ ഗ്രനേഡ് പൊട്ടി മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

Posted on: June 18, 2019 8:48 pm | Last updated: June 19, 2019 at 10:50 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം. ഗ്രേനേഡ് പോലീസ് സ്‌റ്റേഷന് മുന്നിലെ റോഡില്‍വീണ് ഗ്രനേഡ് പൊട്ടി മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുല്‍വാമയില്‍ സൈനിക വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചതിന് പിറകെ 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിന് പിറകെയാണ് പോലീസ് സ്‌റ്റേഷന്‍ ആക്രമണം. കഴിഞ്ഞ ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു.