മുഹമ്മദ് മുര്‍സിയുടെ മയ്യിത്ത് കൈറോ പട്ടണത്തിലെ നസറില്‍ ഖബറടക്കി

Posted on: June 18, 2019 1:33 pm | Last updated: June 18, 2019 at 4:24 pm

 കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മയിത്ത് ഖബറടക്കി. കൈറോയിലെ നസര്‍ പട്ടണത്തില്‍, പ്രമുഖ മുസ്ലിം ബ്രദര്‍ ഹുഡ് നേതാക്കളെ ഖബറടക്കിയ സ്ഥലത്തിന് സമീപത്തായാണ് മുര്‍സിയെയും ഖബറടക്കിയത്. അടുത്ത ബന്ധുക്കള്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തതായി മകന്‍ അഹമ്മദ് മുര്‍സിയാണ് സാമൂഹിക മാധ്യമം വഴി അറിയിച്ചു.

ജന്മദേശമായ ഷര്‍ഖിയ പ്രവിശ്യയില്‍ ഖബറടക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈജിപ്ത് സര്‍ക്കാര്‍ ഇത് നിരസിക്കുകയും മൃതദേഹം വിട്ടുനല്‍കാതിരിക്കുകയും ചെയ്തു. ഒടുവില്‍ നസര്‍ നഗരത്തില്‍ ഖബറടക്കാന്‍ വിട്ടുനല്‍കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കൈറോയിലെ തോറ ജയിലില്‍ ഏകാന്ത തടവുകാരനായി കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം വിചാരണക്കിടെ കുഴഞ്ഞ് വീണാണ് മുര്‍സി മരിച്ചത്.