ഓം ബിര്‍ള സ്പീക്കര്‍ സ്ഥാനത്തേക്ക്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

Posted on: June 18, 2019 11:23 am | Last updated: June 18, 2019 at 1:34 pm

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പി എം പി. ഓം ബിര്‍ള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറാകാന്‍ സാധ്യത. പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ കോട്ട-ബുന്തിയില്‍ നിന്നാണ് ഓം ബിര്‍ള എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ രാംനാരായണ്‍ മീണയെയാണ് രണ്ടര ലക്ഷം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹം പരാജയപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് ഓം ബിര്‍ള ലോക്‌സഭയിലെത്തുന്നത്.

16ാം ലോക്‌സഭയുടെ സ്പീക്കറായിരുന്ന സുമിത്ര മഹാജന് പകരമാണ് ഓം ബിര്‍ള പദവിയില്‍ അവരോധിതനാവുക. സുമിത്ര ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
എന്‍ ഡി എക്ക് സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടാല്‍ ബിര്‍ളക്ക് സ്പീക്കര്‍ സ്ഥാനത്തെത്താന്‍ പ്രതിബന്ധങ്ങളൊന്നുമുണ്ടാകില്ല. സഭയുടെ പ്രോ ടേം സ്പീക്കറായി തിങ്കളാഴ്ച വീരേന്ദ്ര കുമാര്‍ സ്ഥാനമേറ്റിരുന്നു.