അമിത് ഷാ പ്രസിഡന്റ് സ്ഥാനത്ത് തുടരും;ജെപി നഡ്ഡ വര്‍ക്കിങ് പ്രസിഡന്റ്

Posted on: June 17, 2019 8:58 pm | Last updated: June 18, 2019 at 12:23 pm

ന്യൂഡല്‍ഹി: ജെപി നഡ്ഡയെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ അധ്യക്ഷന്‍ സ്ഥാനത്ത് തുടരും. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഹിമാചല്‍പ്രദേശില്‍നിന്നുള്ള എംപിയായ നഡ്ഡ ഒന്നാം മോദി സര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായിരുന്നു.

അമിത് ഷാ ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റതോടെ ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. പകരം അദ്ദേഹത്തെ തല്‍സ്ഥാനത്ത നിലനിര്‍ത്തി പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ നഡ്ഡയെ വര്‍ക്കിങ് പ്രസിഡന്റായി തീരുമാനിക്കുകയായിരുന്നു.