സി എം വലിയുല്ലാഹി ആണ്ട്‌നേര്‍ച്ചക്ക് മടവൂരില്‍ ഉജ്ജ്വല പരിസമാപ്തി

Posted on: June 16, 2019 10:57 pm | Last updated: June 16, 2019 at 10:57 pm
മടവൂര്‍ സി എം സെന്ററില്‍ സി എം വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ചയുടെ സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

നരിക്കുനി : മടവൂര്‍ സിഎം സെന്ററില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന സി എം വലിയുല്ലാഹി 29ാം ആണ്ട്‌നേര്‍ച്ചക്ക് ഉജ്വല പരിസമാപ്തി.
സമാപന സമ്മേളനം സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ഗ്രാന്‍ഡ്  മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്‍കി.

സി എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുറഹിമാന്‍ ബാഖവി മടവൂര്‍ സന്ദേശ പ്രഭാഷണം നടത്തി. പരിപാടിയില്‍ അഖിലേന്ത്യ മെഡിക്കല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഫൈസുറഹ്്മാന്‍ സുബ്ഹാനി അല്‍ അല്‍ അസ്ഹരി ഹോളണ്ട് മുഖ്യാതിതിയായിരുന്നു. സയ്യിദ് മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, അബ്ദുല്‍ ലത്തീഫ് മുസ്്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, സി എം യൂസുഫ് സഖാഫി, ബാദുഷ സഖാഫി ആലപ്പുഴ, സി പി ഉബൈദ് സഖാഫി, ഹംസ മുസ്്‌ലിയാര്‍, ബാദുഷ സഖാഫി,
ട്ടിക ഉമര്‍ ഹാജി , എന്‍ പി അബ്ദുര്‍റഹ്്മാന്‍ ഹാജി പാലത്ത്, ജി അബൂബക്കര്‍, ടി കെ മുഹമ്മദ് ദാരിമി, കെ ആലിക്കുട്ടി ഫൈസി പ്രസംഗിച്ചു.

ഉച്ചക്ക് 2ന് നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം ടി കെ അബ്ദുര്‍റഹ്്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഒസാംസ് പ്രസിഡന്റ് അബ്ദുര്‍റസാഖ് സഖാഫി എരവന്നൂര്‍ അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ പേരാമ്പ്ര വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന മുഹിബ്ബീങ്ങളുടെ ഒത്തുചേരല്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി ഉദ്ഘാടനം ചെയ്തു. ശാഹുല്‍ ഹമീദ് ശാന്തപുരം മുഖ്യപ്രഭാഷണം നടത്തി. അബ്ദുസമദ് സഖാഫി മായനാട്, സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി, തുടങ്ങിയവര്‍ പ്രസംഗിച്ചു.