സര്‍ക്കാര്‍ വിവാദ തീരുമാനങ്ങള്‍ തിരുത്തണം; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

Posted on: June 16, 2019 1:48 pm | Last updated: June 16, 2019 at 5:39 pm

തിരുവനന്തപുരം: പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നടക്കമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.

സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് എതിരാണ്. സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യമാണ്. കുന്നത്തുനാട് നിലം നികത്തലില്‍ ജാഗ്രത വേണം തുടങ്ങിയ കാര്യങ്ങള്‍ കത്തില്‍ ആവശ്യപ്പെടുന്നു.കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ ഇടപെടരുതെന്നും വി എസ് കത്തില്‍ ആവശ്യപ്പെട്ടു