ജോസ് കെ മാണി വിളിച്ച യോഗം അനധികൃതം; സ്വയം പുറത്തുപോകുന്ന ലക്ഷണം: പിജെ ജോസഫ്

Posted on: June 16, 2019 10:48 am | Last updated: June 16, 2019 at 3:05 pm

തൊടുപുഴ: ജോസ് കെ മാണി ഇന്നുവിളിച്ച സംസ്ഥാന സമിതി യോഗം അനധികൃതമെന്ന് പി ജെ ജോസഫ്. പാര്‍ട്ടിയില്‍നിന്നും സ്വയം പുറത്തുപോകുന്ന ലക്ഷണമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി വിളിക്കാന്‍ അധികാരപ്പെട്ടയാള്‍ താനാണ് .അല്ലാതെ വിളിക്കുന്ന യോഗം അനധികൃമാണെന്നും തന്നെ കണ്ട മാധ്യമങ്ങളോട് സംസാരിക്കവെ ജോസഫ് പറഞ്ഞു.

സമവായനീക്കങ്ങള്‍ ഇല്ലാതാക്കിയത് ജോസ് കെ മാണിയാണ്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് യോഗങ്ങളില്‍നിന്നു വിട്ടുനിന്നു. സ്വയം പുറത്ത് പോകുന്ന ലക്ഷണമാണുള്ളത്. പലരും തെറ്റിദ്ധാരണകൊണ്ട് പുറത്തുപോകുമെന്നും ജോസഫ് പറഞ്ഞു. ഹൈപവര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം തനിക്ക് അനുകൂലമാണെന്നും ജോസഫ് പറഞ്ഞു. അതേസമയം ഇന്ന് യോഗം ചേരുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് യഥാസമയമുണ്ടാകുമെന്ന് ജോസഫ് പ്രതികരിച്ചു.