ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

Posted on: June 12, 2019 6:22 pm | Last updated: June 12, 2019 at 9:43 pm

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അനന്ത് നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ഒരു പോലീസുകാരനും പ്രദേശവാസിക്കും പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ ഭീകരരില്‍ രണ്ട് പേരെ സുരക്ഷാ സേന വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അനന്ത്‌നാഗിലെ തിരക്കേറിയ കെപി റോഡിലാണ് സംഭവം. ഗ്രനേഡുകള്‍ എറിഞ്ഞും ഓട്ടോമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ചുമാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.