സഊദി ലക്ഷ്യമാക്കി ഹൂത്തി ഡ്രോണ്‍ ആക്രമണ ശ്രമം വീണ്ടും; തകര്‍ത്ത് അറബ് സഖ്യസേന

Posted on: June 11, 2019 10:05 pm | Last updated: June 12, 2019 at 9:53 am

റിയാദ്: സഊദി അറേബ്യ ലക്ഷ്യമാക്കി യമനിലെ ഇറാന്‍ അനുകൂല വിമത വിഭാഗമായ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. സഊദിയിലെ ജനവാസ കേന്ദ്രമായ ഖമീസ് മുശൈത്ത് പട്ടണം ലക്ഷ്യമാക്കിയാണ് രണ്ടു തവണ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് ശ്രമമുണ്ടായത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ, നിരവധി തവണയാണ് സഊദിയിലെ വിവിധ പട്ടണങ്ങള്‍ക്കും സഊദി അരാംകോയുടെ രണ്ട് പ്രധാന എണ്ണ പമ്പിംഗ് കേന്ദ്രങ്ങള്‍ക്കും നേരെ ഹൂത്തി വിമതര്‍ ആക്രമണ ശ്രമം നടത്തിയത്.