ബിജെപി എംപി ഡോ. വീരേന്ദ്ര കുമാര്‍ പ്രോ ടേം സ്പീക്കര്‍

Posted on: June 11, 2019 1:48 pm | Last updated: June 11, 2019 at 3:29 pm

ന്യൂഡല്‍ഹി: ബിജെപി എംപി ഡോ. വീരന്ദ്ര കുമാര്‍ പതിനേഴാം ലോക്‌സഭയുടെ പ്രോ ടേം സ്പീക്കര്‍. മധ്യപ്രദേശിലെ ടിക്കംഗഡ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ്. ഏഴ് തവണ ലോക്‌സഭാംഗമായിട്ടുണ്ട്.

ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുക, നിയുക്ത എംപിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്നിവ പ്രോ ടേം സ്പീക്കറുടെ ചുമതലയാണ്. പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17ന് തുടങ്ങും. ഒന്നാം മോദി സര്‍ക്കാറില്‍ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട് വീരേന്ദ്ര കുമാര്‍.