സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

Posted on: June 11, 2019 11:50 am | Last updated: June 11, 2019 at 11:51 am

കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്ക്. ഈങ്ങാപ്പുഴ പാരീഷ് ഹാളിന് സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന എസ് ആര്‍ എസ് ബസ്സും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

സാരമായി പരുക്കേറ്റ പത്തോളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്കും മറ്റുള്ളവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി. ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പാടുപെട്ടാണ് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരുമണിക്കീറോളം ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി പോലീസ് എത്തി വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുന്നു.