സൗത്താംപ്ടണില്‍ മഴ; മത്സരം ഉപേക്ഷിച്ചു

Posted on: June 10, 2019 8:57 pm | Last updated: June 11, 2019 at 10:39 am


സൗത്താംപ്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ദക്ഷിണാഫ്രിക്കയുടെ നിര്‍ണായക മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരു ടീമിനും ഓരോ പോയന്റുകള്‍ വീതം നല്‍കും. ഇതോടെ ആദ്യ മൂന്നു മത്സരവും തോറ്റ ദക്ഷിണാഫ്രിക്കയുടെ സെമിഫൈനല്‍ പ്രതീക്ഷകള്‍ മഴ കൊണ്ടു പോയി.

സൗത്താംപ്ടണില്‍ ആകെ 7.3 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

ആശിം അംല(6), ഡന്‍ മാര്‍ക്രം എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. കോട്രല്ലിനാണ് രണ്ട് വിക്കറ്റുകളും.