ഇസ്‌റാഈലില്‍ മലയാളി കുത്തേറ്റ് മരിച്ചു;മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്

Posted on: June 10, 2019 12:40 pm | Last updated: June 10, 2019 at 3:07 pm

ടെല്‍ അവീവ്: ഇസ്‌റാഈലിലെ ടെല്‍ അവീവില്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മലയാളി കുത്തേറ്റ് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നെവ് ശനാന്‍ തെരുവിലെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ജെറോ ആര്‍തര്‍ ഫിലിപ്പ്(50)ആണ് കൊല്ലപ്പെട്ടത്. പീറ്റര്‍ സേവ്യര്‍(60) എന്നയാള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

സംഭവത്തില്‍ ഇന്ത്യക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് താമസക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അത് കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്തത്. കുത്തേറ്റ ജെറോമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.