ഇന്ത്യയുടെ കളി കാണാനെത്തിയ മല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ കടുത്ത പ്രതിഷേധം

Posted on: June 10, 2019 9:34 am | Last updated: June 10, 2019 at 11:03 am

ഓവല്‍: ഇന്ത്യന്‍ ബേങ്കുകളില്‍നിന്നും വന്‍തുക വായ്പയെടുത്ത് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ കടുത്ത പ്രതിഷേധം. ഞായറാഴ്ച കെന്നിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയപ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്.

മത്‌സരത്തിന് ശേഷം സ്റ്റേഡിയത്തിന് പുറത്തെത്തിയ മല്യയെ ചിലര്‍ ഹിന്ദിയില്‍ കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആണാണെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും ഒരാള്‍ ആവശ്യപ്പെടുന്നുണ്ട്.മല്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പ്രതിഷേധം അണപൊട്ടിയത്. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യയുടെ മത്സരം കാണാനെത്തിയപ്പോഴും പ്രതിഷേധമുണ്ടായിരുന്നു.