Connect with us

Ongoing News

ഇന്ത്യക്ക് കരുത്തളക്കാം

Published

|

Last Updated

ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കഴിഞ്ഞാല്‍ ഏറ്റവും ആകര്‍ഷകമായ കോമ്പിനേഷന്‍ ഇന്ത്യ-ആസ്‌ത്രേലിയ ആണ്. 2003 ലെ ലോകകപ്പ് ഫൈനലില്‍ റിക്കി പോണ്ടിംഗിന്റെ ഓസീസ് ടീമിനോട് സൗരവ് ഗാംഗുലിയുടെ ഇന്ത്യന്‍ ടീം തോറ്റത് വലിയ നിരാശയാണ് സമ്മാനിച്ചത്. വീണ്ടും ഓസീസുമായി കളി വരുമ്പോള്‍, പ്രത്യേകിച്ച് ലോകകപ്പിലാകുമ്പോള്‍ ആ പഴയ ഓര്‍മകള്‍ കയറി വരും. സമീപകാലത്തെ ഫോം മത്സരഫലം പ്രവചനാതീതമാക്കുന്നു. ഇന്നത്തേത് നിര്‍ണായക ദിനമാണ്. അവിടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആര് പുറത്തെടുക്കുന്നുവോ അവര്‍ മുന്നേറും. ലോകകപ്പില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ടീമാണ് ആസ്‌ത്രേലിയ.

വെസ്റ്റിന്‍ഡീസിന്റെ പേസ് നിരക്ക് മുന്നില്‍ ഒന്ന് വിറച്ചു പോയ ആസ്‌ത്രേലിയയെ പൂട്ടാന്‍ ഇന്ത്യ അധിക പേസറെ ടീമിലുള്‍പ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണാം.
എട്ടാം വിക്കറ്റില്‍ ഇറങ്ങുന്ന കോള്‍ട്ടര്‍ നൈലും സെഞ്ച്വറി നേടാന്‍ കെല്‍പ്പുള്ള താരമാണ്.

ബാറ്റിംഗ് നിരയുടെ ആഴം ആസ്‌ത്രേലിയയുടെ കരുത്താണ്. അതുപോലെ മികച്ച പേസ് നിരയും.
രോഹിത് ശര്‍മയുടെ ഫോം പ്രതീക്ഷ നല്‍കുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ സമ്മര്‍ദം കുറയ്ക്കാന്‍ ഉതകും സഹതാരങ്ങളില്‍ നിന്നുള്ള ഇത്തരം ഇന്‍ ഫോം പ്രകടനങ്ങള്‍.
ഇന്ന് ആസ്‌ത്രേലിയയെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ലോകകപ്പ് ഫൈനലിലേക്കുള്ള യാത്ര സുഗമമാകും.

മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍

Latest