ആത്മവിശ്വാസം പാക്കിസ്ഥാന്‌

മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
Posted on: June 7, 2019 8:11 am | Last updated: June 7, 2019 at 5:20 pm

ഹോട്‌ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം പാക്കിസ്ഥാനെ എത്രമാത്രം മാറ്റിമറിച്ചിട്ടുണ്ടാകും എന്നത് ഇന്ന് കണ്ടറിയാം. ശ്രീലങ്കക്കെതിരെ മികച്ചൊരു വിജയം തന്നെയാകും അവര്‍ ലക്ഷ്യമിടുക.

ടോസ് ലഭിച്ചാല്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തുനിഞ്ഞേക്കും. വലിയ സ്‌കോര്‍ ഉയര്‍ത്തുക, അതിനെ പ്രതിരോധിക്കുക എന്ന തന്ത്രം വിജയകരമായി നടപ്പിലാക്കാന്‍ പാക്കിസ്ഥാന് സാധിക്കും. വ്യത്യസ്തത പുലര്‍ത്തുന്ന ബൗളിംഗ് നിര പാക്കിസ്ഥാനുണ്ട്.

ശ്രീലങ്കയുടെസ്ഥിതി നേരെ തിരിച്ചാണ്. ബാറ്റിംഗ് ലൈനപ്പ് ഓര്‍ഡിനറിയാണ്. കുശാല്‍ പെരേരയുടെ ഫോമിനെ ആശ്രയിച്ചാണ് ലങ്കയുടെ ടോട്ടല്‍ സ്‌കോറിംഗ്. പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ ഉയര്‍ത്തിയാല്‍ ശ്രീലങ്ക എളുപ്പത്തില്‍ തോല്‍വി സമ്മതിക്കും. കാരണം, ലങ്കക്കറിയാം അവരുടെബാറ്റിംഗ് ലൈനപ്പിന് ലോകകപ്പ് ജയിക്കാന്‍ പോന്ന ആഴമില്ലെന്ന്.