മദ്‌റസകള്‍ ജൂണ്‍ 13ന് തുറക്കും

Posted on: June 7, 2019 3:44 pm | Last updated: June 7, 2019 at 8:24 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മുഴുവന്‍ മദ്‌റസകളും ഈ വര്‍ഷം റമസാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 13ന് വ്യാഴാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.

മദ്‌റസകളിലേക്കുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും ബുക്ക് ഡിപ്പോയില്‍ തയ്യാറായി. മുഅല്ലിംകളുടെ സൗകര്യാര്‍ഥം ജൂണ്‍ പത്ത് മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. www.samastha.in എന്ന വെബ്‌സൈറ്റില്‍ Sunni Book Depot Online Token ക്ലിക്ക് ചെയ്ത് സൗകര്യമുള്ള ദിവസം, സമയം സെലക്റ്റ് ചെയ്ത് പേര്, മൊബൈല്‍ നമ്പര്‍, സ്ഥലം, ജില്ലാ എന്നിവ എന്റര്‍ ചെയ്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ടോക്കണും, ബുക്ക് ഓര്‍ഡര്‍ ഫോമും ആവശ്യമെങ്കില്‍ പ്രിന്റ് എടുക്കാവുന്നതാണ്.

റജിസ്റ്റര്‍ ചെയ്തവരുടെ മൊബൈലിലേക്ക് വന്ന മെസേജോ, പ്രിന്റ് എടുത്ത ടോക്കന്‍കോപ്പിയോ കൈവശം കരുതുക. ജൂണ്‍ പത്ത് മുതല്‍ 30 കൂടിയ ദിവസങ്ങളില്‍ വൈകുന്നേരം 5 മണിവരെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594002840 നമ്പറില്‍ ബന്ധപ്പെടുക.