സ്വീഡനില്‍ അതിശക്തമായ സ്‌ഫോടനം; കെട്ടിട ഭാഗങ്ങള്‍ ചിതറിത്തെറിച്ചു, 25 പേര്‍ക്ക് പരുക്ക്

Posted on: June 7, 2019 3:43 pm | Last updated: June 7, 2019 at 7:32 pm

സ്‌റ്റോക്‌ഹോം: ദക്ഷിണ സ്വീഡനിലെ ലിന്‍ഷോപിംഗ് പട്ടണത്തിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തില്‍ രണ്ട് കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. കെട്ടിടങ്ങളുടെ ബാല്‍ക്കണികളും ജനലുകളും ചിതറിത്തെറിച്ചു. ചുമരുകള്‍ക്കും കേടുപാടുകള്‍ പറ്റി. പരുക്കേറ്റ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ മറ്റു ചില കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും തകര്‍ന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.