Connect with us

Ongoing News

പണ്ഡിത മഹത്തുക്കളെ വാര്‍ത്തെടുത്ത പനയത്തില്‍ ജുമുഅ മസ്ജിദ്

Published

|

Last Updated

പനയത്തില്‍ ജുമുഅ മസ്ജിദ്

പരപ്പനങ്ങാടി: ഇസ്ലാമിക പ്രബോധന രംഗത്ത് നിരവധി പണ്ഡിത മഹത്തുക്കളെ സമ്മാനിച്ച പനയത്തില്‍ ജുമുഅ മസ്ജിദ് മലയാള സഹിത്യത്തിനും നിരവധി പ്രമുഖരെ സമ്മാനിച്ചിട്ടുണ്ട്. യമനില്‍ നിന്ന് വന്ന ഹളറമിയുടെ നിര്‍ദേശമനുസരിച്ചാണ് നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഇവിടെ പള്ളി നിര്‍മിച്ചത്.

മന്പുറം തങ്ങളുടെ ശിഷ്യരില്‍ പ്രമുഖനായ ശൈഖുല്‍ മശാഇഖ് ഔക്കോയ മുസ്്‌ലിയാര്‍, വലിയ്യ് മുരിങ്ങേല്‍ അബുല്‍ അലികോമു മുസ്്‌ലിയാര്‍, പറവണ്ണ മുഹിയിദ്ദീന്‍ കൂട്ടി മുസ്്‌ലിയാര്‍ ഇവിടെ ദര്‍സിന് നേതൃത്വം നല്‍കിയിട്ടുണ്ട്. 24 വര്‍ഷം നീണ്ട അബുല്‍ അലി മുസ്്‌ലിയാരുടെ ദര്‍സ് ഏറെ പ്രശസ്തമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളായിരുന്ന ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ കൂറ്റനാട് മുഹമ്മദ് മുസ്്‌ലിയാര്‍, അബൂല്‍ കമാല്‍ കാതേരി, മുഹമ്മദ് മൂസ്്‌ലിയാര്‍, ഉണ്ണ്യാലിക്കുട്ടി മുസ്്‌ലിയാര്‍ കുറ്റിപ്പുറം, അബ്ദുല്ല മുസ്്‌ലിയാരും ഇവിടെ ദര്‍സിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖരാണ്.

പനയത്തില്‍ ദര്‍സിന്റെ പ്രശസ്തി ലക്ഷദ്വീപ് സമൂഹത്തിലും എത്തിയിരുന്നു. ഇവിടെ നിന്നും നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. ദര്‍സ് മത ഭൗതീക വിഞ്ജാന സംസ്‌കാരം രൂപപ്പെടൂത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരന്‍ എന്‍ പി മുഹമ്മദ് ദര്‍സിന്റെ സന്തതിയാണ്. ഇദ്ദേഹത്തിന്റെ കൃതിയായ ദൈവത്തിന്റെ കണ്ണുകള്‍ പള്ളിയുടെയും ദര്‍സിന്റെയും പശ്ചാത്തലത്തില്‍ രചിച്ചതാണ്.ഇതിന് സഹിതൃ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പള്ളിയുടെ ചാരത്ത് ധാരാളം പ്രമുഖര്‍ അന്തിയുറങ്ങുന്നുണ്ട്. മത ഭൗതിക പ്രതിഭകള്‍ക്കും പണ്ഡിതരെയും വാര്‍ത്തെടുത്ത പനയത്തില്‍ പള്ളി പഴയകാല പ്രതാപം നഷ്ടപ്പെടാതെ തല ഉയര്‍ത്തി നില്‍ക്കുകയാണ്. ഇന്നും തുടരുന്ന ദര്‍സില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തോളം എന്‍ വി കോയക്കുട്ടി മുസ്്‌ലിയാരാണ് ഇവിടെ മുദര്‍രിസ് ആയി സേവനമനുഷ്ഠിക്കുന്നത്.