കാണാതായ കാക്കവയല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തി

Posted on: June 3, 2019 12:01 am | Last updated: June 3, 2019 at 10:23 am

വയനാട്: മൂന്ന് ദിവസം മുമ്പ് കാണാതായ വയനാട് മീനങ്ങാടി കാക്കവയല്‍ സ്വദേശിനിയായ 17കാരി പെണ്‍കുട്ടിയെ കണ്ടെത്തി. ചടയമംഗലത്തുനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നാണ് അറിയുന്നത്.

എന്നാല്‍ കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിവായിട്ടില്ല. എറണാകുളത്തുനിന്നും കോഴിക്കോടേക്ക് ട്രെയിനില്‍വരവെയാണ് പെണ്‍കുട്ടിയെ കാണാതായത്.