മോദി മന്ത്രിസഭയിലെ 56ല്‍ 51ഉം കോടീശ്വരന്‍മാര്‍

Posted on: June 1, 2019 10:37 am | Last updated: June 1, 2019 at 12:46 pm

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ ഡി എ സര്‍ക്കാറിനെ നയക്കുക ‘മുതലാളിമാര്‍’ തന്നെ. ആകെയുള്ള 56 മന്ത്രിമാരില്‍ 51 പേരും കോടീശ്വരന്‍മാരാണ്. ഘടകക്ഷിയായ അകാലിദളിന്റെ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലാണ് സമ്പന്നരില്‍ മുന്നില്‍. 217 കോടി രൂപയുടെ ആസ്തിയാണ് ഹര്‍സിമ്രതിനുള്ളത്.

മറ്റ് മന്ത്രിമാര്‍ക്കെല്ലാം നൂറ് കോടിയില്‍ താഴെയാണ് ആസ്തി. ബി ജെ പിയുടെ മുതര്‍ന്ന മന്ത്രിമാരില്‍ ഒരാളായ പിയൂഷ് ഗോയലാണ് 95 കോടിയുമായി രണ്ടാം സ്ഥാനത്തുള്ളത്. ഗുഡ്ഗാവില്‍ നിന്ന് തിരഞ്ഞെടുത്ത ബി ജെ പി മന്ത്രി റാവു ഇന്ദ്രജിത് സിംഗിന് 42 കോടി രൂപയുടെ ആസ്ഥിയുണ്ട്. ബി ജെ പിക്ക് വന്‍ വിജയം സമ്മാനിച്ച രാഷ്ട്രീ ചാണക്യാനായ ദേശീയ അധ്യക്ഷനായ അമിത് ഷാക്ക് 40 കോടിയുമായി പിന്നാലെയുണ്ട്. 30നും പത്തിനും ഇടിയിലാണ് ഭൂരിഭാഗം മന്ത്രിമാരുടെയും ആസ്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ട് കാടിയാണ് ആസ്തി. മോദിക്ക് പിന്നില്‍ പത്ത് മന്ത്രിമാരുണ്ട്.

മന്ത്രിമാരില്‍ ഏറ്റവും കുറഞ്ഞ സ്വത്ത് വകകളുള്ളത്. ഒഡീസയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതാപ് ചന്ദ്ര സാരംഗിക്കാണ്. 13 ലക്ഷത്തിന്റെ ആസ്തിയാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്.