Connect with us

Education

എം ജി ബിരുദാനന്തര ബിരുദ പ്രവേശനം; ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ രണ്ടുവരെ നീട്ടി

Published

|

Last Updated

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ രണ്ടിന് ഉച്ച കഴിഞ്ഞ് രണ്ടുവരെ ദീർഘിപ്പിച്ചു. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും പട്ടിജാതി/പട്ടികവർഗ/സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (ഇ ബി എഫ് സി.)/മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇ ബി എഫ് സി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്‌മെന്റ് നടത്തും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ആദ്യ അലോട്ട്‌മെന്റ് ജൂൺ ഏഴിന് നടക്കും.