Connect with us

Gulf

വ്യത്യസ്ത ഭാഷകള്‍ സ്വായത്തമാക്കി കാസര്‍കോട്ടുകാരന്‍ താഹിര്‍

Published

|

Last Updated

ഷാര്‍ജ :വ്യത്യസ്ത ഭാഷകള്‍ കൈവശമാക്കി കാസര്‍കോട് നായന്മാര്‍മൂല സ്വദേശി താഹിര്‍. സൂക്ക് അല്‍ ജുബൈലില്‍ ഈത്തപ്പഴ മാര്‍ക്കറ്റില്‍ സെയില്‍സ് മേനായി ജോലി ചെയ്യുന്ന താഹിറിന് റഷ്യ ഉള്‍പ്പെടെ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളിലെ നിരവധി ഭാഷകള്‍ സ്വായത്തമാണ്. സാധാരണ പ്രവാസി മലയാളികള്‍ക്ക് ഹിന്ദിയും, ഇംഗ്ലീഷും, അറബിയും അറിയുമെങ്കിലും സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളിലെ ഭാഷകള്‍ പഠിക്കുന്നത് അപൂര്‍വ്വമാണ്.

റഷ്യയുടെ മാതൃ ഭാഷയായ റൂസി അനായാസം കൈകാര്യം ചെയ്യുന്ന താഹിര്‍ മറ്റു സോവിയറ്റ് യൂണിയന്‍ ഭാഷകളും വ്യാപാര ആവശ്യത്തിനായി കൈകാര്യം ചെയ്യും. 2016 ലാണ് താഹിര്‍ ആദ്യമായി ഷാര്‍ജയില്‍ എത്തുന്നത്. വ്യത്യസ്തമായ ഭാഷ പഠിക്കണമെന്ന ആഗ്രഹത്തിലാണ് റൂസി പഠിക്കാന്‍ കാരണം. സൂക്ക് അല്‍ ജുബൈലില്‍ ഈത്തപ്പഴം വാങ്ങാന്‍ എത്തുന്ന ആവശ്യക്കാരില്‍ കൂടുതല്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായത് കൊണ്ട് റൂസി ഭാഷ പഠിക്കുന്നത് എളുപ്പമാക്കി. റൂസി പഠിക്കാന്‍ ആദ്യം ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും എഴുതിയും, ഓര്‍മിച്ചുമാണ് റൂസി സ്വായത്തമാക്കിയത്. റൂസി കൂടാതെ അറബി, ഹിന്ദി, ഇംഗ്ലീഷ്, ബംഗ്ലാ തുടങ്ങിയ ഭാഷകളും താഹിര്‍ പഠിച്ചിട്ടുണ്ട്. റൂസി പഠിച്ചതിലൂടെ പുതിയ ഭാഷ പഠിക്കാനുള്ള ആഗ്രഹം സഫലമായതായും, കൂടുതല്‍ വിദേശ ഭാഷ പഠിക്കാനുള്ള ഒരുക്കത്തിലാണെന്നും താഹിര്‍ വ്യക്തമാക്കി.

Latest