Connect with us

National

അപ്രതീക്ഷിത നേട്ടമുണ്ടാക്കി മജ്‌ലിസ്

Published

|

Last Updated

ഹൈദരാബാദ്: മത്സരിച്ച മൂന്നു സീറ്റുകളില്‍ രണ്ടിടത്തും വിജയിച്ച് ആള്‍ ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമിന്‍. മജ്‌ലിസിന്റെ സിറ്റിംഗ് സീറ്റായ ഹൈദരാബാദ് പാര്‍ട്ടി ലീഡര്‍ അസദുദ്ദീന്‍ ഉവൈസി ബി ജെ പി യെ തോല്‍പിച്ച് നിലനിര്‍ത്തി. മൂന്ന് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് ഇവിടെ ഉവൈസി ആധികാരിക ജയം നേടിയിത്.

തെലങ്കാനക്ക് പുറത്തേക്ക് ആദ്യമായി മത്സരത്തിനിറങ്ങി മത്സരിച്ച രണ്ടില്‍ ഒരിടത്ത് ജയിച്ചും മറ്റിടത്ത് കനത്ത മത്സരം കാഴ്ചവെച്ചും മജ്‌ലിസ് സാന്നിധ്യമറിയിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ മത്സരിച്ച സയ്യിദ് ഇംതിയാസ് ജലീല്‍ ശിവസേനയിലെ ചന്ദ്രകാന്ത് കൈറെയെ തോല്‍പിച്ചു.

അതേസമയം ബിഹാറിലെ കിഷന്‍ഗഞ്ചില്‍ മത്സരിച്ച അക്തറുല്‍ ഈമാന്‍ 70000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
ഔറംഗാബാദില്‍ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുകയും അബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കറിനെ കൂടെ കൂട്ടി ഹിന്ദു വോട്ട്ബാങ്കില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രം പയറ്റിയാണ് മജ്‌ലിസ് വിജയതീരമണഞ്ഞത്. തന്റെ വിജയം ദലിതുകളുടെയും കൂടി വിജയമാണെന്ന് സയ്യിദ് ഇംതിയാസ് ജലീല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest