മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ; ഏഴ് വയസുകാരന്റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തി

Posted on: May 21, 2019 11:05 pm | Last updated: May 22, 2019 at 10:30 am

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ. ഏഴ് വയസുകാരന്റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസുകാരനാണ് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയത്.

രോഗികളുടെ പേരിലുള്ള സാമ്യത്താല്‍ പരസ്പരം മാറി പോയതാണ് അബദ്ധത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. വയറില്‍ ശസ്ത്രക്രിയ ചെയ്യാനായി എത്തിയ മറ്റൊരു രോഗിയുടെ പേരുമായി ഏഴ് വയസുകാരന്റെ പേരിന് സാമ്യം വന്നതാണ് ഗുരുതരമായ ചികിത്സാ പിഴവിന് കാരണമെന്നും സംഭവത്തില്‍ ബന്ധപ്പെട്ട ഡോക്ടറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.