രാജ്‌മോഹന്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സംഭവം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: May 21, 2019 9:47 pm | Last updated: May 21, 2019 at 9:47 pm

കണ്ണൂര്‍: പിലാത്തറയില്‍ റീ പോളിങ്ങിന് മുന്നോടിയായി നടന്ന പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ചെറുതാഴം സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരായ കുളപ്പുറം ടിവി അനീഷ് (25), ഏഴിലോട് ചെയ്യില്‍ പി അശോകന്‍ (52), പരിയാരം ഗവ.മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ മണ്ടൂര്‍ കല്ലത്ത് ജയേഷ് (35) എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.