മലബാറിലും മധ്യകേരളത്തിലും യു ഡി എഫ് ആധിപത്യമെന്ന് മനോരമ ന്യൂസ്

Posted on: May 19, 2019 9:01 pm | Last updated: May 20, 2019 at 10:16 am

തിരുവനന്തപുരം: യു ഡി എഫിന് കേരളത്തില്‍ വ്യക്തമായ മുന്നേറ്റം പ്രവചിച്ച് മനോരമ ന്യൂസും. മലബാറിലും മധ്യ കേരളത്തിലും ഒരു പോലെ യു ഡി എഫ് മേധാവിത്വമാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഫലം പ്രഖ്യാപിച്ച 14 മണ്ഡലങ്ങളില്‍ പത്ത് മണ്ഡലങ്ങളില്‍ യു ഡി എഫ് ജയിക്കുമെന്ന് പറയുമ്പോള്‍ ഒരിടത്ത് മാത്രമാണ് എല്‍ ഡി എഫിന് സാധ്യത പറയുന്നത്. മൂന്നിടത്ത് ഫോട്ടോഫിനിഷ് എന്നും സര്‍വ്വേ പറയുന്നത്.

പാലക്കാട് മണ്ഡലത്തിലാണ് എല്‍ ഡി എഫിന് ജയം പറയുന്നത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ മണ്ഡലങ്ങളാണ് ഫോട്ടോഫിനിഷിംഗ് പറയുന്നത്.