ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനം; അവസാന തീയതി നാളെ

Posted on: May 19, 2019 11:22 am | Last updated: May 19, 2019 at 11:22 am

പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് നാളെ വരെ അപേക്ഷിക്കാം.
നേരത്തെ 30 വരെ സമയം അനുവദിച്ചിരുന്നെങ്കിലും അടുത്ത മാസം മൂന്നിന് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് സമയ പരിധി വെട്ടിക്കുറച്ചത്. ഏകജാലക സംവിധാനത്തില്‍ ഉള്‍പ്പെടാത്ത ഈ സ്‌കൂളുകളിലേക്ക് നേരിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫോം സ്‌കൂളുകളില്‍ നിന്നും ihrd.ac.inഎന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

ജില്ലയിലെ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ 1.ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ(ഫോണ്‍: 04933225086, 8547021210),2. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വട്ടംകുളം(ഫോണ്‍: 04942681498, 8547005012)3. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാഴക്കാട് (ഫോണ്‍: 04832725215, 8547005009).