ബിജെപി പിന്നാലെയുണ്ട്; താന്‍ കൊല്ലപ്പെട്ടേക്കാം: അരവിന്ദ് കെജരിവാള്‍

Posted on: May 18, 2019 6:47 pm | Last updated: May 18, 2019 at 8:33 pm

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെട്ടേക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പഞ്ചാബില്‍ പ്രാദേശിക ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി തന്റെ പിന്നാലെയുണ്ട്. ഒരു നാള്‍ അവര്‍ എന്നെ കൊലപ്പെടുത്തും. തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബിജെപിയെ എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. അദ്ദേഹത്തെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്തും- കെജരിവാള്‍ പറഞ്ഞു.

അടുത്തിടെ ഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോക്കിടെ കെജരിവാളിന് നേരെ ആക്രമണമുണ്ടായിരുന്നു. സുരക്ഷാ വലയം ഭേദിച്ചാണ് അക്രമിയെത്തിയത്. ആക്രമണത്തിന് പിന്നില്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്നാണ് ഡല്‍ഹി പോലീസ് പറഞ്ഞത്. അതേ സമയം സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആംആദ്മി ആരോപിക്കുന്നു.