കുവൈറ്റില്‍ ഗാര്‍ഹികമേഖലയില്‍ തൊഴിലവസരം

Posted on: May 16, 2019 8:31 pm | Last updated: May 16, 2019 at 8:31 pm

തിരുവനന്തപുരം: കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവസരം. അര്‍ദ്ധസര്‍ക്കാര്‍ റിക്രൂട്ടിംഗ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ എന്ന സ്ഥാപനമാണ് കേരളത്തില്‍ നിന്നും നോര്‍ക്ക റൂട്ട്‌സ് മുഖേന റിക്രൂട്ട് ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 110 കുവൈറ്റ് ദിനാര്‍ (ഏകദേശം 25,000 രൂപ) ശമ്പളം ലഭിക്കും.

താമസവും ഭക്ഷണവും ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റ് ചിലവ് തികച്ചും സൗജന്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ [email protected] ല്‍ ബയോഡാറ്റ അയക്കണമെന്ന് നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക-റൂട്ട്‌സ് കാള്‍സെന്ററില്‍ (18004253939 ഇന്ത്യയില്‍) (00918802012345 വിദേശത്ത്) നിന്ന് ലഭിക്കും.