മർകസ് തഖസ്സുസിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: May 15, 2019 12:26 pm | Last updated: May 15, 2019 at 12:26 pm


കോഴിക്കോട്: മർകസിന് കീഴിലെ ഇസ്‌ലാമിക ശരീഅ: ബിരുദാനന്തര ബിരുദ കോഴ്‌സായ തഖസ്സുസിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ മുത്വവ്വൽ കോഴ്‌സ് റെഗുലർ ആയി പൂർത്തിയാക്കിയവർക്കാണ് പ്രവേശനം.
ഒരു വർഷ കാലാവധിയുള്ള കോഴ്‌സിൽ ഇസ്‌ലാമിക ശരീഅത്തിലെ വ്യത്യസ്ത വിഷയങ്ങളിൽ ഗവേഷണ സ്വഭാവമുള്ള പഠനത്തിന് അവസരമൊരുക്കും.

യോഗ്യതയുള്ളവർക്ക് admission.markaz.in എന്ന വെബ് സൈറ്റ് അഡ്രസ്സ് വഴി ഇന്ന് മുതൽ 30 വരെ അപേക്ഷ സമർപ്പിക്കാമെന്ന് മർകസ് എക്‌സാം കൺട്രോൾ ഓഫീസിൽ നിന്ന് അറിയിച്ചു. ഹെൽപ് ലൈൻ നമ്പർ: 9072500423.