Connect with us

Sports

ടൂറെ ബൂട്ടഴിച്ചു

Published

|

Last Updated

ലണ്ടൻ: മുൻ മാഞ്ചസ്റ്റർ സിറ്റി താരം യായ ടൂറെ സജീവ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. താരത്തിന്റെ ഏജന്റായ ദിമിത്രി സെലൂക്കാണ് ഇക്കാര്യം അറിയിച്ചത്. ഐവറി കോസ്റ്റ് താരമായിരുന്ന ടൂറെ പരിശീലന രംഗത്തേക്ക് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിൽ ഗ്രീക്ക് ക്ലബായ ഒളിമ്പിയകോസുമായുള്ള കരാർ താരം റദ്ദാക്കിയിരുന്നു. ഒളിമ്പിയാക്കോസിനായി വെറും രണ്ട് മത്സരം മാത്രമാണ് ടൂറെ കളിച്ചത്. പിന്നീട് മറ്റൊരു ടീമുകളൊന്നുമായി കരാർ ഒപ്പിട്ടിരുന്നില്ല.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റി താരത്തെ റിലീസ് ചെയ്തിരുന്നു. നേരത്തെ, ബാഴ്‌സലോണ, മൊണോക്കോ ടീമുകൾക്ക് വേണ്ടിയും ഏറെ കാലം ഈ മധ്യനിരതാരം ബൂട്ടണിഞ്ഞിട്ടുണ്ട്. ബാഴ്‌സലോണക്ക് മൂന്ന് സീസണുകളിൽ കളിച്ച ടൂറെ അവർക്കൊപ്പം ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടി. തുടർന്ന് 2010 ലാണ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിൽ മൂന്ന് പ്രീമിയർ ലീഗ് കിരീടവും രണ്ട് ലീഗ് കപ്പും ഒരു എഫ് എ കപ്പും നേടിയിട്ടുണ്ട്. ഐവറി കോസ്റ്റിന്റെ സൂപ്പർ താരമായിരുന്ന ടൂറെ രാജ്യത്തിനായി 101 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടിയിട്ടുണ്ട്. തുടർച്ചയായി നാല് വർഷം ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. 2011, 2012, 2013, 2014 ലാണ് ഈ നേട്ടം കൈവരിച്ചത്.