Connect with us

National

സിഖ് വിരുദ്ധ കലാപം: സാം പിത്രോദയുടെ അഭിപ്രായം പാര്‍ട്ടി നിലപാടല്ലെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി:സിഖ് വിരുദ്ധ കലാപം സംബന്ധിച്ച് കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷന്‍ സാം പിത്രോദയുടെ വിവാദ പരാമശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്ത് . സാം പിത്രോദയുടേത് പാര്‍ട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു . പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പത്രക്കുറിപ്പിലുണ്ട്.

1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും കോണ്‍ഗ്രസ് . സിഖ് കൂട്ടക്കൊലക്കൊപ്പം തന്നെ 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകള്‍ക്കും നീതി ലഭിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള എല്ലാ ആക്രമണങ്ങളെയും കോണ്‍ഗ്രസ് അപലപിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.1984 ല്‍ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് തങ്ങള്‍ക്ക് ചെയ്യാനാകുകയെന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന. സാം പിത്രോദയുടെ വിവാദ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.