Connect with us

National

അധികാരത്തിലെത്തിയാല്‍ പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പെട്രോളിന്റേയും ഡീസലിന്റേയും വില ജിഎസ്ടി പരിധിയിലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജിഎസ്ടിയിലെ 18 ശതമാനത്തിലോ 28 ശതമാനത്തിലോ സ്ലാബിലായിരിക്കും ഇവയെ ഉള്‍പ്പെടുത്തുകയെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇരുചക്ര വാഹനക്കാരോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിക്കടി പെട്രോളിന്റേയും ഡീസലിന്റേയും വില കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ ശ്രമിക്കും. ഉയര്‍ന്ന നികുതിയാണ് പെട്രോളിനും ഡീസലിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നത്. ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ ഒറ്റ നികുതിയെ പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്ക് ഈടാക്കാനാകുവെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.