വിമാനത്തിന്റെ ചക്രത്തിനടയില്‍പ്പെട്ട് മലയാളി മരിച്ചു

Posted on: May 7, 2019 3:06 pm | Last updated: May 7, 2019 at 9:05 pm

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍വെച്ച് വിമാനത്തിന്റെ ചക്രത്തില്‍ കുരുങ്ങി മലയാളി മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ട്‌കോണം സദാനന്ദ വിലാസത്തില്‍ ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് എയര്‍വേഴ്‌സ് ടെക്‌നീഷ്യനായിരുന്നു ആനന്ദ്.

കുവൈത്ത് അന്തരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് വേയില്‍വെച്ച് ഇന്നലെയാണ് അപകടമുണ്ടായത്. ടെര്‍മിനല്‍ നാലില്‍ ബോയിംഗ് 777-300 ഇ എം ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം. അപകട സമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

പിതാവ്: രമാചന്ദ്രന്‍. മാതാവ്: രാജലക്ഷ്മി. ഭര്യ: സോഫിന. മകള്‍: നൈനക ആനന്ദ്.