Connect with us

Kerala

മന്ത്രിസഭാ യോഗം ഇന്ന്: മുഖ്യമന്ത്രി നാളെ യൂറോപ്പിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ തീയ്യതി തീരുമാനിക്കുന്നതടക്കമുള്ള ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായുള്ള സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി നാളെ യാത്രതിരിക്കുന്നതിനെ തുടര്‍ന്നാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്.

മുടങ്ങിയ ദേശീയപതാ വികസനം സാധ്യമാകുന്നതിന് കേന്ദ്രത്തെ വീണ്ടും സമീപിക്കുന്നതിനായി ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. ഈ മാസം 27 മുതല്‍ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ് സാധ്യത.