Connect with us

Ongoing News

ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് ക്ലീന്‍ചിറ്റ്. ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷണ സമിതിയാണ് തള്ളിയത്. ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും സമിതി വ്യക്തമാക്കി.

സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ഈ പരാതി വിശദാംശങ്ങങ്ങളടക്കം സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് സത്യവാങ്മൂലം അയക്കുകയും ചെയ്തിരുന്നു. സത്യവാങ് മൂലം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വാര്‍ത്തകള്‍ക്ക് തുടക്കം. തുടര്‍ന്ന് ചീഫ്ജസ്റ്റിസ് അസാദാരണ സിറ്റിംഗ് വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

തുടര്‍ന്ന് സുപ്രീം കോടതിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ജഡ്ജിയായ എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ സമിതി ഈ പരാതി അന്വേഷിക്കാനായി രൂപീകരിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയായിരുന്നുഇത്. ഈ പരാതി അന്വേഷിക്കുന്നതിനിടയില്‍ പരാതിക്കാരി സമിതിയില്‍ വിശ്വാസമില്ലെന്നും സമിതിയിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പറഞ്ഞിരുന്നു.

സമിതിയുടെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നും പരാതിക്കാരി പറഞ്ഞിരുന്നു. ശേഷം സമിതി ചീഫ് ജസ്റ്റിസിനെ വിളിച്ചു വരുത്തി അദ്ധേഹത്തിന്റെ ഭാഗം കേട്ടിരുന്നു. ഇത്രയും നടപടികള്‍ക്ക് ശേഷമാണ യുവതിയുടെ പരാതി സമിതി കഴമ്പില്ലെന്ന് ചൊല്ലി തള്ളിയിരിക്കുന്നത്. വാര്‍ത്താകുറിപ്പിലൂടെയാണ് അന്വേഷണ സമിതി ഇക്കാര്യം അറിയിച്ചത്.