Connect with us

National

ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ദേശീയ സെക്രട്ടറി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി റാം മാധവ്. സഖ്യകക്ഷികളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഭരണം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തിരിച്ചടിയുണ്ടാകുമെന്നും ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖത്തില്‍ റാം മാധവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത്ഷായുമെല്ലാം ബി ജെ പിക്ക് വന്‍ ഭൂരിഭക്ഷം ലഭിക്കുമെന്ന് അഭിപ്രായപ്പെടുന്നതിനിടെയാണ് റാം മാധവിന്റെ വേറിട്ട അഭിപ്രായ പ്രകടനം.

ബി ജെ പിക്ക് ഒറ്റയ്ക്ക് 271 സീറ്റുകള്‍ ലഭിച്ചാല്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാകും. എന്‍ ഡി എയുടെ പിന്തുണയോടെ ഞങ്ങള്‍ക്ക് വേണ്ട ഭൂരിപക്ഷം ലഭിക്കും. 2014നെ അപേക്ഷിച്ച് യു പി അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടാകുമെങ്കിലും ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest