Connect with us

Kasargod

പെരിയ ഇരട്ടക്കൊല: സി പി എം നേതാക്കളെ ചോദ്യം ചെയ്തു

Published

|

Last Updated

ഉദുമ: പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഉദുമ എം എം എല്‍ എ കെ കുഞ്ഞിരാമന്‍, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, ഉദുമ സി പി എം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി പി മുസ്തഫ എന്നിവരെ ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിന്റെ ക്യാമ്പിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
കൊലപ്പെട്ട ശരത് ലാലിന്‍ന്റേയും കൃപേ
ഷിന്റേയും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും സി പി എം നേതാക്കള്‍ക്ക് കൊലയില്‍ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.
അതേസമയം കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കുറ്റപത്രം ഉടനെ തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും.