Connect with us

Gulf

സഊദിയില്‍ സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ ഉത്തരവ്

Published

|

Last Updated

ദമ്മാം: സഊദി ഗവണ്‍മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കണെന്ന് സൗദി ഭരാണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞാഴ്ചയാണ് സര്‍ക്കുലര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകള്‍ക്കു ഈ നിര്‍ദേശം നല്‍കിയത്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ളര്‍ക്ക്, ഓഫീസ് അഡ്മിനിസ്റ്ററേഷന്‍ തുടങ്ങിയ ജോലികളില്‍ വിദേശികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിക്കണം. വിദേശികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കരാര്‍ പുതുക്കി നല്‍കരുതെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സ്വദേശികളെ കിട്ടാത്ത വളരെ അപൂര്‍വ്വമായ ജോലികളില്‍ മാത്രമേ വിദേശികളെ നിയമിക്കാവൂ.

സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി മെയിന്റയിന്‍ ജോലികളില്‍ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ പരമാവധി സ്വദേശികള്‍ക്ക് അവസരം നല്‍കണം. വിദേശികളെ നിയമിക്കുന്നതിനു മുമ്പ് പ്രാപ്തരായ സ്വദേശികളുണ്ടോന്നു എന്നു പരസ്സ്യം ചെയ്തും മറ്റു പരിശോധിച്ചിരിക്കണം.സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രാധാന ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യുന്നുണ്ടോ എന്നു കണ്ടെത്തുന്നതിനു പരിശോധന നടത്താന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.