Connect with us

Kerala

വയനാട്ടില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്ഫോടനം. രണ്ട് പേര്‍ മരിച്ചു. ബത്തേരിക്കടുത്ത് നായ്ക്കട്ടി സ്വദേശി നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. നാസറിന്റെ ഭാര്യ ആമിനയെന്ന അമല, നായ്ക്കട്ടി എളവന സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നായ്ക്കട്ടി എളവന സ്വദേശിയായ ബെന്നി സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ച് സമീപപ്രദേശത്തെ നാസറിന്റെ വീട്ടിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സ്‌ഫോടനം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന്റെ വരാന്തയിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

ഉഗ്രശബദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്.

Latest