Kerala
ഭർത്താവിൽ നിന്ന് വധഭീഷണിയെന്ന് കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പരാതി

കോഴിക്കോട്: വധഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി നുസ്‌റത്ത് ജഹാന്റെ പരാതി. ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കുമാണ് പാരതി നല്‍കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഭര്‍ത്താവുമായ എം കെ ഹംസക്കെതിരെയാണ് പരാതി.
കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനിയിലെ “ഡിസ്‌കവറി”യെന്ന വീട്ടിലെത്തി തന്നെയും മകളെയും ദേഹോപദ്രവമേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതിയിലുള്ളത്. നേരത്തെയും പലവട്ടം ഭീഷണിയുണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
നുസ്‌റത്ത് ജഹാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യുടെ ദേശീയ പ്രസിഡന്റും കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രിയുമായ രാംദാസ് അതാവ്‌ലെ 19ന് കോഴിക്കോട്ടെത്തിയിരുന്നു.