കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം; 156 മരണം, നിരവധി പേര്‍ക്ക് പരുക്ക്‌

Posted on: April 21, 2019 10:24 am | Last updated: April 21, 2019 at 3:21 pm

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനമായ ഇന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പടെയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 156
പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കൊളംബോയിലെ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

പ്രാദേശിക സമയം എട്ടേ മുക്കാലോടെ പള്ളികളില്‍ ഈസ്റ്ററുമായി ബന്ധപ്പെട്ട പ്രാര്‍ഥനകള്‍ നടക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. കോച്ചികദെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗംപോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച് എന്നിവിടങ്ങളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില എന്നീ ടൂറിസ്റ്റ് ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല.