Uae
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ വരവേറ്റ് ഇമാറാത്ത്

ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് അറബ്- പ്രവാസ ലോകം നൽകിയ സ്നേഹാദരം. ശൈഖ് സാലിം മുഹമ്മദ് റകാദ് അൽ ആമിരി കാന്തപുരത്തിന് ഉപഹാരം സമർപ്പിക്കുന്നു. ശൈഖ് അബൂമാന ഉതൈബ അൽ ഉതൈബ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, സ്വദേശി പ്രമുഖർ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങൾ സമീപം
അബുദാബി: ഇമാറാത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാരാവാരം കണക്കെ ഒഴുകിയെത്തിയ സ്വദേശികളും വിദേശികളുമായ ആയിരങ്ങളുടെ സ്നേഹോഷ്മള ആദരവ് ഏറ്റുവാങ്ങി ഇന്ത്യൻ ഗ്രാന്‍ഡ് മുഫ്തി. ഗ്രാൻഡ് മുഫ്തിയായി നിയോഗിക്കപ്പെട്ടതിനുശേഷം ആദ്യമായി യുഎഇയിൽ എത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം മുതലേ പ്രചോദനമായി വർത്തിച്ച യു എ ഇയുടെ തലസ്ഥാന നഗരി പുതിയൊരു ചരിത്രം തീർത്താണ് ആദരം നൽകിയത്. അറബ്-പ്രവാസ ലോകത്തിൻ്റെ പ്രൗഢമായ ആദരിക്കൽ ചടങ്ങിനു നഗരഹൃദയത്തിലുള്ള സിറ്റി ഗോൾഫ് ക്ലബ്ബിൻ്റെ വിശാലമായ മൈതാനിയായിരുന്നു വേദിയായത്.

വൈകുന്നേരത്തോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്നേഹജനങ്ങളുടെ സാന്നിധ്യം കൊണ്ട് നഗരി വീർപ്പുമുട്ടി. പരിപാടി ആരംഭിച്ചതോടെ പലർക്കും വേദിയിലേക്ക് എത്താനാകനാവാത്ത തരത്തിൽ നഗരിയും പരിസരവും ജനനിബിഡമായി. അറബ് ലോകത്തിന് ഏറെ പ്രിയപ്പെട്ട പണ്ഡിതനെ സ്വീകരിക്കാൻ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്വദേശി പ്രമുഖരും എത്തിയിരുന്നു. കാന്തപുരം ഉസ്താദിനുള്ള സ്നേഹാദരം മുൻ ഫെഡറൽ നാഷണൽ കൗൺസിൽ വൈസ് പ്രസിഡണ്ട് ശൈഖ് സാലിം മുഹമ്മദ് റെക്കാഡ് അൽ ആമിരി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ സമ്മാനിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍:

---- facebook comment plugin here -----