Connect with us

Kerala

മര്‍ദനമേറ്റ് മൂന്ന് വയസുകാരന്‍ മരിച്ച സംഭവം; പിതാവും അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: ആലുവയില്‍ മര്‍ദനമേറ്റ് മൂന്നുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവിനേയും പ്രതിയാക്കി പോലീസ് കേസെടുത്തു.മര്‍ദന വിവരം മറച്ചുവച്ചു, തെളിവു നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ബംഗാള്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ കൊലക്കുറ്റം ചുമത്താന്‍ തക്കതെളിവില്ലെന്നു ഏലൂര്‍ പോലീസ് അറിയിച്ചു.

മകന്‍ മരിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ മാതാവ് ഹെന (28)യുടെ പേരില്‍ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. അതേസമയം, കുട്ടിയുടെ മൃതദേഹം അവസാനമായി കാണാന്‍ മാതാപിതാക്കളെ പോലീസ് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചു. കബറടക്കം അല്‍പസമയത്തിനകം കളമശ്ശേരി പാലയ്ക്കാമുകള്‍ ജുമാ മസ്ജിദില്‍ നടക്കും.

---- facebook comment plugin here -----

Latest