ബുഖാരി മുപ്പതാം വാർഷിക സമ്മേളനത്തിന് ഇന്ന് സമാപനം

Posted on: April 14, 2019 1:45 pm | Last updated: April 14, 2019 at 5:20 pm
ബുഖാരി മുപ്പതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജാഗ്രതാ സദസ്സ് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി: ബുഖാരി 30-ാം വാർഷിക അഞ്ചാം സനദ് ദാന സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 10ന് നടക്കുന്ന പണ്ഡിത ദർസിന് കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ നേതൃത്വം നൽകും. 11ന് ബുഖാരി സംഗമം നടക്കും. ശൗക്കത്ത് ബുഖാരിയുടെ അധ്യക്ഷതയിൽ അബൂഹനീഫൽ ഫൈസി ഉദ്ഘാടനം ചെയ്യും.

ഡോ. മുഹമ്മദ് ഫാറൂഖ് അൽബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. രണ്ട് മണിക്ക് പ്രവാസി സംഗമം നടക്കും. മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര ഉദ്ഘാടനം ചെയ്യും. ബശീർ ഹാജി നീരോൽപ്പാലം (ജിദ്ദ), ബശീർ പറവൂർ (ജിദ്ദ), അഹ്മദ് കുട്ടി കരിപ്പൂർ (ജിദ്ദ), കാരി മുഹമ്മദ് കുട്ടി (ഒമാൻ), മോദി ഹാജി കറളിക്കാട്, മുസ്തഫ ഹാജി തേഞ്ഞിപ്പലം, അബ്ദുൽ ബാരി പാണ്ടിക്കാട് (റിയാദ്) അലി കാക്കു വടക്കാങ്ങര (ജീസാൻ), എം ടി ദാരിമി കടുങ്ങല്ലൂർ (റിയാദ്), ജമാലുദ്ദീൻ മുസ്‌ലിയാർ (ജീസാൻ ), ബശീർ കരിപ്പൂർ, മുഹമ്മദ് ബാഖവി മാണിയൂർ (അജ്മാൻ ), അബ്ദുൽ അസീസ് മുസ്‌ലിയാർ പങ്കെടുക്കും.

ആറിന് നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് അലി ബാഫഖി പ്രാർഥന നിർവഹിക്കും. ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി ഉദ്ഘാടനം ചെയ്യും. മത ഭൗതിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം നേടിയ 48 യുവ പണ്ഡിതർക്ക് ഇ സുലൈമാൻ മുസ്‌ലിയാരും സി ബി എസ് ഇ പഠനത്തോടൊപ്പം ഖുർആൻ ഹൃദിസ്ഥമാക്കിയ 15 ഹാഫിളുകൾക്കുള്ള സനദ്്ദാനം സയ്യിദ് അലി ബാഫഖി തങ്ങളും നിർവഹിക്കും.

അബൂ ഹനീഫൽ ഫൈസി സന്ദേശം നൽകും. കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ക്കുള്ള ഇമാം ബുഖാരി അവാര്‍ഡ് ദാനവും സനദ് ദാന പ്രഭാഷണവും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും. ശൈഖ് ഹസൻ സഈദ് ബാഖശ്‌വീൻ ജിദ്ദ, മുഹ്‌യിസ്സുന്ന പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി പ്രസംഗിക്കും. സയ്യിദ് പി എസ് കെ തങ്ങൾ തലപ്പാറ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, അബ്ദു മുസ്‌ലിയാർ താനാളൂർ, ബാവ മുസ്‌ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, മുഹ്‌യിദ്ദീൻ കുട്ടി ബാഖവി പൊന്മള, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ അബ്ദുൽ ഹകീം അസ്ഹരി, പ്രൊഫ. എ കെ അബ്ദുൽഹമീദ്, ശൗകത് ബുഖാരി കശ്മീർ, ഡോ മുഹമ്മദ് ഫാറൂഖ് ബുഖാരി, റാശിദ് ബുഖാരി ഇരിങ്ങണ്ണൂർ സംബന്ധിക്കും.