Connect with us

Kerala

നാടോടി ബാലികയെ മര്‍ദിച്ചു; സി പി എം നേതാവ് അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: എടപ്പാളില്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന നാടോടി ബാലികയെ മര്‍ദിച്ചയാളെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് അറസ്റ്റു ചെയ്തു. എടപ്പാള്‍ സ്വദേശിയും വടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി പി എം ഏരിയാ കമ്മിറ്റിയംഗവുമായ രാഘവനാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നാടോടി ബാലിക ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നത് രാഘവന്‍
തടയാന്‍ ശ്രമിക്കുകയും തുടര്‍ന്ന് കുട്ടിയുടെ തലക്ക് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്യുകയായിരുന്നു. തലയുടെ നെറ്റിയോടു ചേര്‍ന്ന ഭാഗം പൊട്ടി രക്തം ഒഴുകിയ നിലയില്‍ കുട്ടിയെ ഇവിടുത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.

Latest