Connect with us

National

'മോദിജി സേന' പരാമര്‍ശം: യുപി മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

Published

|

Last Updated

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ഇന്ത്യന്‍ സേനയെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ചതിനാണ് നടപടി. ഇത്തരം പരാമര്‍ശങ്ങള്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കമ്മിഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കമ്മിഷന്‍ ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് കമ്മിഷന്‍ നടപടി.

മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയാണ് ചെയ്യുന്നത്. എന്നാല്‍ മോദിജിയുടെ സേന ഭീകര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബുകളും വര്‍ഷിച്ചുവെന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.