Connect with us

National

തേജസ്വിനിയെ അനുനയിപ്പിക്കാനുള്ള നീക്കം; പാര്‍ട്ടിയുടെ കര്‍ണാടക ഉപാധ്യക്ഷ പദവി നല്‍കി ബി ജെ പി

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ ബി ജെ പി ഉപാധ്യക്ഷയായി തേജസ്വിനിയെ അനന്ത്കുമാറിനെ നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ബി എസ് യെദിയൂരപ്പ ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം.

ദക്ഷിണ ബെംഗളൂരു ലോക്‌സഭാ മണ്ഡലത്തില്‍ തന്നെ തഴഞ്ഞ് തേജസ്വി സൂര്യയെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തിയുള്ള തേജസ്വിനി അനന്ത്കുമാറിനെയും അനുയായികളെയും അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് തേജസ്വിനിയെ പാര്‍ട്ടി ഉപാധ്യക്ഷയാക്കി കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.

അഞ്ചു തവണ തുടര്‍ച്ചയായി ദക്ഷിണ ബെംഗളൂരു മണ്ഡലത്തില്‍ നിന്നുള്ള എം പിയായിരുന്ന അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി എച്ച് എന്‍ അനന്ത്കുമാറിന്റെ ഭാര്യയാണ് തേജസ്വിനി.