Connect with us

Business

പ്രതിസന്ധി രൂക്ഷം; ജെറ്റ് എയര്‍വേസിന്റെ 15 വിമാനങ്ങള്‍ കൂടി സര്‍വീസ് നിര്‍ത്തി

Published

|

Last Updated

മുംബൈ: കടക്കെണിയില്‍ അകപ്പെട്ട് നട്ടം തിരിയുന്ന സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസിന്റെ 15 വിമാനങ്ങള്‍ കൂടി സര്‍വീസ് നിര്‍ത്തി. വാടകയും പാട്ടത്തുകയും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാന്‍ കഴിയാത്തതോടെയാണ് ജെറ്റ് വിമാന സര്‍വീസ് പ്രതിസന്ധിയിലായത്. പ്രതിസന്ധി ഉടലെടുത്ത ശേഷം ഇതുവരെ 69 വിമാനങ്ങളാണ് നിലത്തിറക്കിയത്. ഇതോടെ നിലവില്‍ സര്‍വീസ് നടത്തുന്ന ജെറ്റ് വിമാനങ്ങളുടെ എണ്ണം 20 ആയി ചുരുങ്ങി.

ജെറ്റ് എയര്‍വേസിന് 35 വിമാനങ്ങള്‍ ഉണ്ടെന്നാണ് കഴിഞ്ഞയാഴ്ച കമ്പനി കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചത്. കഴിഞ്ഞ മാസം 25ന് ജെറ്റ് എയര്‍വേസിനായി രക്ഷാപദ്ധതി തയ്യാറാക്കിയിരുന്നു. എസ്ബിഐയുടെ നേതൃത്വത്തില്‍ ബാങ്കുകള്‍ 1500 കോടി രൂപയുടെ സഹായമാണ് ജെറ്റ് എയര്‍വേസിന് നല്‍കുക. ഇത് നടപ്പിലാക്കുന്നതിനായി കമ്പനിയുടെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയല്‍ രാജിവെച്ചിരുന്നു.